മൂവാറ്റുപുഴ: SSLC പരീക്ഷ മൂല്യനിര്‍ണയത്തിന് അധ്യാപകര്‍ക്ക് അവരുടെ വീടിനടുത്തുള്ള സെന്ററില്‍ അവസരം നല്‍കണമെന്ന് KP STA മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 2 വര്‍ഷം മുമ്പ് വരെ അധ്യാപകരുടെ വീടിനടുത്തുള്ള സെന്ററില്‍ അപേക്ഷിക്കുവാനുളള അവസരം ഉണ്ടായിരുന്നു. എന്നാല്‍ കോവിഡിന്റെ പേരില്‍ ജില്ലയില്‍ മാത്രമേ അപേക്ഷിക്കാവൂ എന്നാണ് ഗവണ്മെന്റ് ഉത്തരവ്.
ജില്ലയുടെ അതിര്‍ത്തികളിലോ മറ്റു ജില്ലകളില്‍ താമസിക്കുന്നതോ ആയ അധ്യാപകര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനം ഇരിക്കുന്ന ജില്ലയില്‍ മാത്രം മൂല്യനിര്‍ണയം നടത്തണം എന്ന ഉത്തരവ് പ്രതിസന്ധി സൃഷ്ടിക്കുന്നു. വീടുകളില്‍ നിന്നും നൂറ് കിലോ മീറ്ററിനപ്പുറം ദിവസവും സഞ്ചരിക്കേണ്ടതായി വരുന്നു. അതിനാല്‍ മുന്‍പുണ്ടായിരുന്നതു പോലെ സോണുകളായി തിരിച്ച് വീടിനടുത്തുള്ള മൂല്യനിര്‍ണയ കേന്ദ്രങ്ങളില്‍ മാത്രമേ അധ്യാപകരെ നിയോഗിക്കാവൂ എന്ന് KP STA ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ബിജു കെ ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജൂണോ ജോര്‍ജ്, സെലിന് ജോര്‍ജ്, സൈബി സി കൃര്യന്, ജോബി കുര്യാക്കോസ്, അനൂപ് ജോണ്‍, ഷാജി ജോണ്‍, ബിനു ഇപി എന്നിവര്‍ പ്രസംഗിച്ചു.