കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതി കാരണം ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയില്‍ എന്തെങ്കിലും പാരിസ്ഥിതിക പ്രശ്നം ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. പിന്നെന്തിനാണ് ‘ഗോ ഗോ’ വിളികളെന്നും അദ്ദേഹം ചോദിച്ചു.
‘ഭൂമി നഷ്ടപ്പെടുന്നവരും വീട് നഷ്ടപ്പെടുന്നവരും വഴിയാധാരമാകില്ല. ആ ഉറപ്പ് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം നല്‍കിയിട്ടുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. അനുമതി ലഭ്യമാകുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം കണ്ടു സംസാരിച്ചത്. അനുമതി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.