തൂക്കിലേറും മുന്‍പ് ഭഗത് സിംഗ് വിളിച്ച ഇന്‍ക്വിലാബ് സിന്ദാബാദുമായി പഞ്ചാബിലെ പുതിയ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മന്നിന്റെ സത്യപ്രതിജ്ഞ. ഭഗത് സിങ്ങിന്റ ഗ്രാമമായ ഖട്കര്‍ കാലനിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. സത്യപ്രതിജ്ഞയുടെ ഒടുവിലാണ് ഭഗവന്ത് മന് ഇന്‍ക്വിലാബ് സിന്ദാബാദ് വിളിച്ചത്.
ഉച്ചക്ക് 1.30 ഓടെയാണ് ഭഗവന്ത് സിംഗ് മന് സത്യപ്രതിജ്ഞ ചെയ്തത്. 100 ഏക്കര്‍ സ്ഥലത്താണ് ചടങ്ങിനുള്ള വേദി ഒരുക്കിയിരിക്കുന്നത്. 5 ലക്ഷത്തോളം പേര് ചടങ്ങില്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, ഡല്‍ഹി മന്ത്രിമാര്‍, ആം ആദ്മി നേതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കലാ സാംസ്കാരിക മേഖലയില്‍ നിന്നുള്ള അഥിതികള്‍ ചടങ്ങില്‍ പങ്കാളികളായി.
ഭഗവന്ത് മന് മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാകും നടക്കുക. അതേസമയം മറ്റ് നാല് സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാരെ ബിജെപി നേതൃത്വം ഉടന്‍ പ്രഖ്യാപിക്കും. ഗോവ, ഉത്തരഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതാണ് പ്രഖ്യാപനം വൈകാന്‍ കാരണമായത്.