ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ അയോധ്യ-ലക്നൗ ദേശിയ പാതയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര് ഉള്‍പ്പെടെ ആറ് പേര് കൊല്ലപ്പെട്ടു.
സൂറത്തിലെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. ഇവര്‍ സഞ്ചരിച്ച കാര്‍ നാരായണ്‍പൂര്‍ ഗ്രാമത്തിന് സമീപം എത്തിയപ്പോഴാണ് അപകടം. അമിതവേഗതയില്‍ എത്തിയ കാര്‍ വഴിയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ കാര്‍ ഡ്രൈവറും ഉണ്ടെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.
കട്ടര്‍ ഉപയോഗിച്ചാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. അവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അജയ് കുമാര്‍ വര്‍മ (33), ഭാര്യ സ്വപ്ന (28), രണ്ട് മക്കളായ ആര്യന് (8), യാഷ് (10), സഹോദരന് രാംജന്ം (28), ഡ്രൈവര്‍ അജയ് കുമാര്‍ യാദവ് (36) എന്നിവരാണ് കൊല്ലപ്പെട്ടത്.