കേരളത്തില്‍ ഒരു കിലോമീറ്റര്‍ ഹൈവേ നിര്‍മാണത്തിന് 100 കോടി രൂപയാണ് ചെലവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ലമെന്റില്‍ രാജ്യത്തെ റോഡ് നിര്‍മ്മാണത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25% ഭൂമിയുടെ തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
‘ഹൈവേ നിര്‍മ്മാണത്തിന് ഭൂമി എറ്റെടുക്കലിന് ചെലവാകുന്ന തുകയുടെ 25 ശതമാനം തരാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറി. അത്രയും തുക നല്‍കാനാകില്ലെന്ന് അറിയിച്ചു’, ഗഡ്കരി പറഞ്ഞു.
നിര്‍മ്മാണ സാമഗ്രികളുടെ റോയല്‍റ്റി ഒഴിവാക്കിയും സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയും റോഡ് നിര്‍മ്മാണത്തില്‍ സഹകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയില്ല. സര്‍ക്കാര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പാര്‍ലമെന്റില്‍ സംസാരിക്കവെ പറഞ്ഞു.