സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ഉണര്‍വേകാനായി ആയിരം കോടിയുടെ പുതിയ വായ്പകള്‍ കേരള ഫിനാന്‍ഷ്യല്‍ കോര്പ്പറേഷന് അവതരിപ്പിക്കുന്നു. ഈ വര്‍ഷം ഇതിനകം വിതരണം ചെയ്ത 2450 കോടി രൂപക്ക് പുറമെയാണിത്. ആയിരം കോടി രൂപയും കുടി ആകുമ്പോള്‍ ഈ വര്‍ഷം മൊത്തം വായ്പാ വിതരണം 3450 കോടി രൂപ ആകും. കഴിഞ്ഞ വര്‍ഷം മൊത്തത്തില്‍ 1446 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്താണ് ഈ നേട്ടത്തിലെത്തുക എന്ന് കെഎഫ്സിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടോമിന് ജെ തച്ചങ്കരി ഐപിസ് അറിയിച്ചു. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കോവിഡിന്റെ പശ്ചാത്തലത്തില്‍, ഉദാരമായ വായ്പകള്‍ നല്കാന് മടിച്ചു നില്ക്കുന്നിടത്താണ് കെഎഫ്സിയുടെ ആകര്‍ഷകമായ നീക്കം.
കൊളാട്ടെറല്‍ സെക്യൂരിറ്റി ഇല്ല: ബാങ്കുകള്‍ പ്രാഥമിക ഈടു കൂടാതെ കൊളാട്ടെറല്‍ സെക്യൂരിറ്റി കൂടി വാങ്ങുമ്പോള്‍, കെ.എഫ്.സി. ഉദാരവും ലളിതവുമായ സമീപനമാണ് ഇതില്‍ സ്വീകരിക്കുന്നത്. തന്മൂലം ഈട് കുറവുള്ള സംരംഭകര്‍ക്കും എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിന് കാരണമാകുന്നു. സ്വന്തമായി വസ്തുവകകള്‍ ഇല്ലാത്ത സംരംഭകര്‍ക്ക് ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി സെക്യൂരിറ്റിയും കെഫ്സിയില് നല്‍കാം. നിയമങ്ങളില്‍ അതിനുള്ള മാറ്റം വരുത്തിയതായി കെഫ്സി അറിയിച്ചു.
സംരംഭക വികസന പദ്ധതി: യാതൊരു ഈടും ഇല്ലാതെയാണ് കെഎഫ്സി ഒരു ലക്ഷം വരെയുള്ള വായ്പകള്‍ സംരംഭക വികസന പദ്ധതിയില്‍ അനുവദിക്കുന്നത്. ഇതില്‍ പതിനായിരത്തില്പരം അപേക്ഷകള്‍ ഇതുവരെ ലഭിച്ചു കഴിഞ്ഞു. ഇതൊക്കെ കൂടാതെയാണ് സാധാരണ സ്കീമില്‍ ആയിരം കോടി രൂപ കൂടി പുതിയതായി കെ.എഫ്.സി. അനുവദിക്കുന്നത്.
കോവിഡ് ‘അധിക വായ്പാ പദ്ധതി’: ഇപ്പോഴുള്ള സംരംഭകര്‍ക്ക് കോവിഡ് പ്രതിസന്ധി അതിജീവിക്കാനായി നല്കുന്ന ഇരുപതു ശതമാനം ‘അധിക വായ്പാ പദ്ധതി’യുടെ കാലാവധി അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. പ്രസ്തുത പദ്ധതിയില്‍ ഇതുവരെ 379 സംരഭര്‍ക്കായി 233 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതു കൂടാതെ നിലവിലെ സംരംഭകര്‍ക്കു അവരുടെ വായ്പകള്‍ പുനക്രമീകരിക്കാനും (Restrucuring) അവസരം നല്‍കും. പലിശ കുടിശികള്‍ പുതിയ വായ്പയായി മാറ്റി തവണകളായി തിരിച്ചടക്കാനുള്ള സൗകര്യവും (Interest Funding) നല്‍കും.
കോവിഡിന്റെ പശ്ചാത്തലത്തില്‍, ബാങ്കുകളെപോലെ, കെ.എഫ്.സിയും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്. ദിനം പ്രതി പലിശ തിരിച്ചടവ് വരുമാനത്തില്‍ തുശ്ചമായ തുക ലഭിക്കുമ്പോള്‍, വായ്പാ വിതരണം വഴി ദിവസവും ചിലവഴിക്കുന്നത് കോടികളാണ്. ചിലരെങ്കിലും വിചാരിക്കുന്നത് പോലെ, സര്‍ക്കാര്‍ പണമല്ല കെ.എഫ്.സി വായ്പയായി വിതരണം ചെയ്യുന്നത്. ബാങ്കുകളില്‍നിന്നും, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്താണ് സംരംഭകകര്‍ക്ക് കെ.എഫ്.സി പണം നല്‍കുന്നത്. കോവിഡ് കാലത്തും, ബാങ്കുകള്‍ കെ.എഫ്.സിക്ക് ഇളവുകളോ, മോറട്ടോറിയമോ അനുവദിച്ചിട്ടില്ല. മോറാട്ടോറിയത്തിനും കൂട്ടുപലിശ ഇളവുകള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അനുവദിച്ചുകൊടുത്ത സഹായങ്ങള്‍ ഒന്നും തന്നെ കെ.എഫ്.സിക്ക് ലഭിച്ചതുമില്ല. എന്നിട്ടും മേല്പറഞ്ഞ ആനുകൂല്യങ്ങള്‍, കെ.എഫ്.സി, സംരംഭര്‍ക്ക് നല്കുയുണ്ടായെന്നു സിഎംഡി അറിയിച്ചു.
സിബിലില്‍ വിവരങ്ങള്‍ കൈമാറി: പണം തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലില്‍ കയറ്റാന്‍ തുടങ്ങിയതോടെ കോര്‍പറേഷന്റെ വായ്പ തിരിച്ചടവില്‍ വര്‍ധന ഉണ്ടായി. മുമ്പുള്ള മാസങ്ങളില്‍ 60 കോടി രൂപ തിരിച്ചു കിട്ടുമായിരുന്നപ്പോള്‍, കഴിഞ്ഞ നവംബര്‍ മാസം ഇത് 100 കോടി കവിഞ്ഞു. ഏകദേശം 18,500 പേരുടെ വിവരങ്ങള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. അതായതു 95% പേരുടെയും വിവരങ്ങള്‍ കൈമാറി. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍, വ്യക്തി വിവരങ്ങള്‍ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെഎഫ്സി.
സിനിമാ വായ്പ: മുന്‍ കാലങ്ങളില്‍ സിനിമ വ്യവസായത്തിന് നല്കിയ വായ്പകള്‍ ഭൂരിഭാഗവും കിട്ടാകടമായി മാറിയിരുന്നു. എന്നാല്‍, തീയറ്ററുകള്‍ നിശ്ചലമായ വേളയില്‍ സിനിമാ വ്യവസായത്തിനു ഉണര്‍വേകാന്‍, പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി സഹകരിച്ചു, വ്യവസ്ഥകളോടെ സിനിമകള്‍ക്കുള്ള വായ്പകള്‍ പുനരാരം ഭിക്കുവാനും കെഫ്സി തീരുമാനിച്ചു.