കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ശമ്പള പരിഷ്കരണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ മുഖ്യമന്ത്രി ഒക്ടോബര്‍ 26 ന് പ്രഖ്യാപിച്ച ഇടക്കാലാശ്വാസം അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും (26819 പേര്‍ക്കും) ഇതിന്റെ ആനുകൂല്യം ലഭ്യമാകും. പ്രതിമാസം 1500 രൂപ നിരക്കിലാണ് ലഭിക്കുക. നവംബര്‍ 1 മുതലാണ് അനുവദിക്കുക.
ഡിസംബര്‍ മാസം മുതലുള്ള ശമ്പള വിതരത്തില്‍ ചെയ്യും. കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കുന്ന വരെ ഇത് നല്‍കും. തുടര്‍ന്ന് റഫറണ്ടത്തിന് ശേഷം ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇത്രയും പേര്‍ക്കായി അധികമായി നല്‍കുന്നതിന് 4.22 കോടി രൂപ സര്‍ക്കാരാണ് ഇപ്പോള്‍ നല്‍കുന്നത്. അത് കെഎസ്ആര്‍ടിസി ലാഭത്തില്‍ ആകുന്നത് വരെ ശമ്പളത്തോടൊപ്പം സര്‍ക്കാര്‍ തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.