സിംഗുവില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിഹാങ്ങുകള്‍. യുവാവ് സിഖ് മത ഗ്രന്ഥത്തേയും ചിഹ്നങ്ങളേയും അപമാനിക്കാന്‍ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മനപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവരെ പൊലീസില്‍ ഏല്‍പ്പിച്ചിട്ടും നടപടി ഉണ്ടായില്ല. മത പ്രകാരമുള്ള ശിക്ഷ നല്‍കിയതാണെന്നും നിഹാങ്ങുകള്‍.
മതഗ്രന്ഥവുമായി കടന്നു കളയാന്‍ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന്o പറഞ്ഞു. യുവാവിനെ പിടികൂടി ശിക്ഷയായി കൈ പത്തി വെട്ടിമാറ്റി. പുലര്‍ച്ചെ 3.30 നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ദൃക്സാക്ഷി വ്യക്തമാക്കി.
കര്‍ഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ പൊലീസിന്റെ ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കര്‍ഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.