മൂവാറ്റുപുഴ . നഗര റോഡുകളുടെ നിർമ്മാണം വേഗത്തിലാക്കി ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിന് മുമ്പിൽ മൂവാറ്റുപുഴ മർച്ചൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി.
പ്രതിഷേധ സൂചകമായി ധർണ്ണാസമരം കേരളാ വ്യാപാരി വൃവസായി ഏകോപന സമിതി എറണാകുളം ജില്ലാ ട്രഷറർ അജ്മൽ ചക്കുങ്കൽ ഉദ്ഘാടനം ചെയ്തു. ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന റോഡ് വികസനം ധൃതഗതിയിൽ ആക്കണമെന്നും, വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലങ്ങളിൽ ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ ഉടൻ നീക്കം ചെയ്യണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.
ഇപ്പോൾ ഗതാഗതം നിരോധിച്ചിരിക്കുന്ന ചാലിക്കടവ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണം എന്നും, വർഷങ്ങളായി പൂർത്തീകരിച്ച് കിടക്കുന്ന മുറിക്കൽ പാലത്തിലേക്ക് അപ്പ്രോച്ച് റോഡുകൾ ഉടൻ നിർമ്മിച്ചു പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നും അജ്മൽ ആവശ്യപ്പെട്ടു.
ടൗൺ വികസനത്തിന്റെ ഭാഗമായി നടക്കുന്ന റോഡ് പണികൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത് പട്ടണത്തിലെ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നതിന് കാരണമായി കൊണ്ടിരിക്കുകയാണെന്നും സമരക്കാർ പറഞ്ഞു.
അസോസിയേഷൻ വൈസ് പ്രസിഡണ്ട് മഹേഷ് കമ്മത്ത് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ എ ഗോപകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് പി എ കബീർ, ജില്ലാ സെക്രട്ടറി സിജു സെബാസ്റ്റ്യൻ, മണ്ഡലം പ്രസിഡണ്ട് തോമസ് വർഗീസ്, മണ്ഡലം ജനറൽ സെക്രട്ടറി അലക്സാണ്ടർ ജോർഡി, മണ്ഡലം ട്രഷറർ ജെയ്സൺ തോട്ടത്തിൽ ,മർച്ചൻസ് അസോസിയേഷൻ ട്രഷറർ കെ എം ഷംസുദ്ദീൻ, ഗ്രൈൻസ് അസ്സോസിയേഷൻ പ്രസിഡന്റ് എൽദോസ് റ്റി .പാലപ്പുറം , ജയ ബിജു, ലത അനിൽ, യൂത്ത് വിങ് പ്രസിഡണ്ട് ആരിഫ് പി എം, സെക്രട്ടറി ജോബി മുണ്ടക്കൽ ,പി യു ഷംസുദ്ദീൻ ,ഫൈസൽ പി എം ടി ,ബോബി എസ് നെല്ലിക്കൽ, കെ.ഇ.ഹാരിസ്, തുടങ്ങിയവർ പ്രസംഗിച്ചു.