സംസ്ഥാന റോഡുകളുടെ ശോച്യാവസ്ഥയില്‍ ഇടപെടുമെന്ന് ഗവര്‍ണര്‍. പ്രശ്ന പരിഹാരത്തിന് ത്വരിത ഗതിയില്‍ നടപടി ഉണ്ടാകണം. ദേശീയ പാതയിലെ കുഴികള്‍ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ആരിഫ് മുഹമ്മദ് ഖാന്.
കുഴിയില്‍ വീണുള്ള അപകടം പതിവായതോടെയാണ് ഗവര്‍ണര്‍ ഇടപെടുന്നത്. വീഴ്ച ആരുടെ ഭാഗത്തായാലും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണം. തന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ കേന്ദ്ര മന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കുമായിരുന്നു. കേന്ദ്രത്തെ അറിയിച്ചാല്‍ ഉടന്‍ നടപടി സ്വീകരിക്കും. ‘ക്വിക്ക് ആക്ഷന്‍’ പേരുകേട്ട മന്ത്രിയാണ് നമുക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നത്തിന് ഉടന്‍ പരിഹാരം ഉണ്ടാകണമെന്നും ആരിഫ് മുഹമ്മദ് ഖാന് കൂട്ടിച്ചേര്‍ത്തു. അതേസമയം കണ്ണൂര്‍ സര്‍വകലാശാല പ്രശ്നത്തില്‍ റിപ്പോര്‍ട്ട് ലഭിച്ചതായി അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം നടപടി സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.