കേന്ദ്ര ഉരുക്കു മന്ത്രാലയം കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി (സിഐഐ) സഹകരിച്ച് ‘ആത്മനിര്‍ഭര്‍ ഭാരത്: ഭവന- കെട്ടിട നിര്‍മാണ, വ്യോമമേഖലകളിലെ ഉരുക്ക് ഉപയോഗത്തിന് പ്രോല്‍സാഹനം’ എന്ന വിഷയത്തില്‍ 2020 ആഗസ്ത് 18ന് ഡിജിറ്റല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.
നിര്‍മ്മാണ, അടിസ്ഥാന സൗകര്യവികസന മേഖലകളിലെ ഉരുക്ക് ഉപയോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും ഉരുക്ക് അധിഷ്ഠിത നിര്‍മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോക്താക്കളും വിതരണക്കാരും തമ്മിലുള്ള അകലം കുറയ്ക്കാനും വെബിനാര്‍ സഹായിക്കും.
ചടങ്ങില്‍ പെട്രോളിയം പ്രകൃതി വാതകഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന് മുഖ്യാതിഥിയാകും. വ്യോമയാന സഹമന്ത്രി ഹര്‍ദീപ് സിംഗ് പുരി വിശിഷ്ടാതിഥിയാകും. ഉരുക്ക് സഹമന്ത്രി ഫാഗന്‍ സിംഗ് കുലസ്തെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കും.
കെട്ടിടങ്ങള്‍, വീട്, വിമാനത്താവള പദ്ധതികള്‍ എന്നിവയില്‍ ഉരുക്കിലുള്ള രൂപകല്‍പ്പനയും നിര്‍മ്മാണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഉപഭോക്തൃ കേന്ദ്രീകൃതമായാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ ഇരുമ്പ് ഉരുക്ക് വ്യവസായത്തിന്റെ ശേഷി, ഭാവി വിപുലീകരണപദ്ധതികള്‍, പുതിയ ഉല്‍പ്പന്ന വികസനത്തിനുള്ള ഗവേഷണ- വികസനശേഷി എന്നിവയെക്കുറിച്ചുള്ള ഉരുക്കു നിര്‍മ്മാതാക്കളുടെ വീക്ഷണവും ചര്‍ച്ചയാവും.