മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം തവണയാണ് ശിവശങ്കറിനെ ഇ ഡി ചോദ്യം ചെയ്യുന്നത്. സ്വപ്നയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ചോദ്യം ചെയ്യുമെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ 7ാം തിയതി ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. അന്ന് ശിവശങ്കര്‍ നല്കിയ മറുപടികള്‍ കള്ളമെന്ന വിലയിരുത്തലിലാണ് രണ്ടാം തവണ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ശിവശങ്കറിനോട് ചോദ്യം ചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളത് കൊണ്ട് സമയം അനുവദിക്കണമെന്നായിരുന്നു മറുപടി.
സ്വപ്നയുടെ മൊഴിയില്‍ നിന്ന് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ അനുസരിച്ച് എം ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നു. ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും പിന്നാലെയാണ് എന്‍ഫോഴ്മെന്റ് ഡയറക്ട്രേറ്റും എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.