ചെന്നൈ: തമിഴ്നാട്ടിലെ റേഷന്‍കടയില്‍ അരിക്കൊമ്പന് ആക്രമണം. തമിഴ്നാട്ടിലെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ കടയില്‍ നിന്നും അരി എടുത്തിട്ടില്ല. രാത്രിയോടെ അരിക്കൊമ്പന് ഉള്‍വനത്തിലേക്ക് തിരികെ പോയി. അരിക്കൊമ്പന് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരുന്ന മേഘമലയില്‍ നിന്ന് ഏതാണ്ട് ഒമ്പത് കിലോമീറ്റര്‍ അകലെയാണ് റേഷന്‍കട സ്ഥിതി ചെയ്യുന്ന മണലാര്‍.