ഡിവൈഎഫ്ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറല്‍സെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ജോയിന്റ്സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊല്‍ക്കത്തയില്‍ നടന്ന ദേശീയ സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മീനാക്ഷിമുഖര്‍ജി, നബ്അരുണ്‍ദേബ്, ജതിന്‍മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ്സെക്രട്ടറിമാര്‍.
മറ്റ് ഭാരവാഹികള്‍: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാര്‍). സഞ്ജീവ്കുമാര്‍ (ട്രഷറര്‍). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബര്‍മ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫര്‍സാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങള്‍). കേരളത്തില്‍ നിന്നും 10 പേര് കേന്ദ്രകമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുണ്‍ബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാഅജയഘോഷ്, ആര് ശ്യാമ, ഡോ. ഷിജുഖാന്, എം ഷാജര്‍, രാഹുല്‍, എം വിജിന് എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.