ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം തുടരുന്നു. വെള്ളിയാഴ്ച 10 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. ഗാസയിലെ വ്യോമാക്രമണത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അധിനിവേശ വെസ്റ്റ് ബാങ്കിന് സമീപം വീണ്ടും ആക്രമണമുണ്ടായത്.
ഗാസയില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 122 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ 31 കുട്ടികളും ഉള്‍പ്പെടുന്നു. 900ലധികം പേര്‍ക്കാണ് പരുക്കേറ്റത്.
സംഘര്‍ഷം തുടങ്ങിയതിന് ശേഷം പതിനായിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തെന്നാണ് യുഎന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്. അതേസമയം, അയല്‍ രാജ്യമായ ലെബനന് അതിര്‍ത്തിയില്‍ രണ്ട് പലസ്തീന് അനുകൂലികളെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊന്നു.
സിറിയയില്‍ നിന്ന് മൂന്നു തവണ റോക്കറ്റാക്രമണം ഉണ്ടായതായി ഇസ്രയേല്‍ വ്യക്തമാക്കി. അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഐക്യരാഷ്ട്ര രക്ഷാ സമിതി നാളെ വീണ്ടും യോഗം ചേരും.