കര്‍ണാടക ഹൈക്കോടതി വിധി നിരാശാജനകമെന്ന് മുസ്ലിം ലീഗ് നേതാവ് എം.സി. മായിന്‍ഹാജി. ഹിജാബ് ധരിക്കുക എന്നത് മുസ്ലിം വിദ്യാര്‍ഥിനികളുടെ അവകാശമാണെന്നും മായിന്‍ഹാജി പറഞ്ഞു. ഹിജാബ് നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കോടതി നിരീക്ഷിച്ചു. യൂണിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാനാവില്ല. മൗലികാവകാശങ്ങളുടെ ന്യായമായ നിയന്ത്രണമാണ് യൂണിഫോം. കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെ അസാധുവാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.