മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ പട്ടാപ്പകൽ സ്വർണ്ണ കവർച്ച. സ്വകാര്യ ബാങ്ക് മാനേജരെ
ആക്രമിച്ച് കണ്ണിൽ മുളകുപൊടി വിതറി 26 ലക്ഷം രൂപയുടെ സ്വർണം കവർന്നു.
ത്യക്ക ക്ഷേത്രത്തിനു സമീപം ഇന്നലെഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം .മൂവാറ്റുപുഴ വാഴപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കിലെ മാനേജരായ രാഹുലാണ് കവർച്ചക്കിരയായത്. മറ്റൊരു ബാങ്കിൽ നിന്നും ടേക്ക് ഓവർ ചെയ്ത സ്വർണവുമായി
ബാങ്കിലേക്ക് പോകുന്ന വഴിയാണ് ആക്രമണമുണ്ടായത്. തൃക്ക ക്ഷേത്രത്തിൽ നിന്നും ചില്ലറ പൈസ കളക്ട് ചെയ്യുന്നതിനായി പോകുമ്പോൾ
പുറകെ എത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് രാഹുൽ പറഞ്ഞു. രണ്ടംഗസംഘം രാഹുലിനെ മറികടന്ന് പോയതിനുശേഷം തിരികെയെത്തി ആക്രമിച്ച ശേഷം സ്വർണ്ണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയായിരുന്നു .
സ്കൂട്ടറിൽ ആണ് രണ്ടംഗസംഘം എത്തിയതെന്നും, ഹെൽമറ്റ് ധരിച്ചിരുന്നതായും രാഹുൽ പറഞ്ഞു. സംഭവ സ്ഥലത്ത് ജില്ലാ പൊലിസ് ചീഫിൻ്റെ നിർദേശ പ്രകാരം ഫോറൻസിക് വിദഗ്ദരsക്കമെത്തി പരിശോധന നടത്തി. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു .