ടൂറിസം വകുപ്പിലെ 90 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം. കൂടാതെ, നിര്‍മിതി കേന്ദ്രത്തിലെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി.
മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ടൂറിസം വകുപ്പില്‍, പി.എസ്.സി. വഴി നിയമനം നല്കുന്ന തസ്തികകളില്‍ അല്ല സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അതിനാല്‍ ഇതില്‍ പുതുമയില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.