കൊച്ചി: കെ-ഫോണ്‍ കരാര്‍ ഇടപാടില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ പ്രതിപക്ഷനേതാവിന് ഹൈക്കോടതിയുടെ വിമര്‍ശനം. 2018-ലെ കരാര്‍ ഇപ്പേള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബഞ്ച് ചോദിച്ചു. കരാറുകളില്‍ എതിര്‍പ്പുണ്ടെങ്കില്‍ മുന്പെവിടെയെങ്കിലും പരാതി നല്‍കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ടെണ്ടര്‍ തുകയെക്കാള്‍ 10 ശതമാനത്തിലധികം തുക വര്‍ധിപ്പിച്ച് നല്കാന് സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. ഹര്‍ജി അടുത്ത മാസം അഞ്ചിന് കോടതി വീണ്ടും പരിഗണിക്കും.