റബറിന്റെ തറവില 170 രൂപയാക്കി, നെല്ലിന് സംഭരണവില 28 രൂപ, തേങ്ങ 32 രൂപ. കേന്ദ്രസര്‍ക്കാര്‍ റബറിന് 200 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്ന് ധനമന്ത്രി. കോവിഡ് പോരാട്ടത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണു പ്രസംഗം. ഈ സര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. പിണറായി സര്‍ക്കാരിന്റെ ആറാമത്തെയും മന്ത്രി ഐസക്കിന്റെ പന്ത്രണ്ടാമത്തെയും ബജറ്റാണിത്.
കിഫ്ബിക്കെതിരെ സംഘടിത നീക്കം നടക്കുന്നു. സിഎജി കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് അന്തിമ റിപ്പോര്‍ട്ടില്‍ ഇടം പിടിച്ചു. ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ സമരം ഐതിഹാസിക മുന്നേറ്റമായി മാറി. കര്‍ഷകര്‍ക്കു മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് അടിയറവ് പറയേണ്ടിവരും. തൊഴിലില്ലായ്മ വലിയ വെല്ലുവിളിയാണ്. ഇതു പരിഹരിക്കാന്‍ നിലവിലെ പദ്ധതികള്‍ അപര്യാപ്തം. സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്.
അഞ്ചുവര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കാന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം. ജോലിക്കാവശ്യമായ കംപ്യൂട്ടര്‍ അടക്കം വാങ്ങുന്നതിന് വായ്പ. രണ്ടു വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കാം. ജോലി നഷ്ടപ്പെട്ടാല്‍ അടുത്ത ജോലി ലഭിച്ചശേഷം തിരിച്ചടച്ചാല്‍ മതിയാകും. 2021 ഫെബ്രുവരിയില്‍ റജിസ്ട്രേഷന് ആരംഭിക്കും.
വര്‍ക് നിയര്‍ ഹോം പദ്ധതിക്ക് 20 കോടി രൂപ
ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ 5000 ചതുരശ്ര അടി സ്ഥലം വേണം
വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് കഗഎഇ, ഗടഎഋ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും
കെഡിസ്ക് പുനസംഘടിപ്പിക്കും; 200 കോടി രൂപ വകയിരുത്തി
നൈപുണ്യ പരിശീലനപദ്ധതി, സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യപദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയ്ക്ക് അഞ്ചുകോടി
ആധുനിക കംപ്യൂട്ടര്‍ സങ്കേതികങ്ങളില് പരിശീലനം നല്‍കും
കേരളത്തെ വൈജ്ഞാനികസമ്പദ്ഘടനയാക്കി മാറ്റാന്‍ ബൃഹദ്പദ്ധതി
എല്ലാ വീട്ടിലും ലാപ്ടോപ് ഉറപ്പാക്കും; ദുര്‍ബലവിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്ക് ലാപ്ടോപ്
ജൂലൈയില്‍ കെഫോണ്‍ പദ്ധതി പൂര്‍ത്തീകരിക്കും; ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യം
കെഫോണിന്റെ ഓഹരിമൂലധനത്തിലേക്ക് സര്‍ക്കാര്‍ 166 കോടി രൂപ നല്‍കും
സ്കൂള്‍ വിദ്യാഭ്യാസത്തില്‍ അഞ്ചുവര്‍ഷം കൈവരിച്ച നേട്ടങ്ങള്‍ ഉന്നതവിദ്യാഭ്യാസത്തിലും ഉറപ്പാക്കും
ആറിന പരിപാടി നടപ്പാക്കും; 3.5 ലക്ഷം കുട്ടികള്‍ക്ക് കൂടുതല്‍ പഠനസൗകര്യം ഉറപ്പാക്കും
ആയിരം അധ്യാപക തസ്തികകള്‍; സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍
500 പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകള്‍; പ്രതിമാസം ഒരുലക്ഷം രൂപ ഫെലോഷിപ്
പശ്ചാത്തലവികസനം: സര്‍വകലാശാലകള്‍ക്ക് 2000 കോടി; അഫിലിയേറ്റഡ് കോളജുകള്‍ക്ക് 1000 കോടി
വരുന്ന അധ്യയനവര്‍ഷം ഇരുപതിനായിരം കുട്ടികള്‍ക്കുകൂടി ഉന്നതപഠനസൗകര്യം
അധ്യാപക തസ്തികകളിലെ ഒഴിവ് പൂര്‍ണമായി നികത്തും.