മൂവാറ്റുപുഴ: എസ് വൈ എസ് മുവാറ്റുപുഴ സോണ്‍ നിര്‍മിച്ച നാലാമത് ദാറുല്‍ഖൈറിന്റെ സമര്‍പ്പണവും, പൊതുസമ്മേളനവും 14 ന് വൈകിട്ട് 7ന് മുളുവൂര് മഹല്ല് ജമാഅത്ത് ആഡിറ്റോറിയത്തില്‍ (സയ്യിദ് സീതി കോയ തങ്ങള്‍ നഗര്‍ ) നടക്കും.
എസ് വൈ എസ് മുളവൂര്‍ യൂണിറ്റ് പ്രസിഡന്റ് മനാഫ് തങ്ങളുടെ അധ്യക്ഷതയില്‍ കൂടുന്ന പൊതുയോഗം കേരള മുസ്ലീം ജമാഅത്ത് ജില്ലാ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉത്ഘാടനവും നിര്‍വഹിക്കും . ദാറുല്‍ ഖൈര്‍ സമര്‍പ്പണവും താക്കോല്‍ ദാനവും സയ്യിദ് അഹ്മദ് ബദവി തങ്ങള്‍ നിര്‍വഹിക്കും. സാന്ത്വന പ്രവര്‍ത്തനരംഗത്ത്. നിസ്വാര്‍ത്ഥ സേവനം നല്‍കിയവരെ ആദരിക്കും. അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും
ഒ.കെ മുഹമ്മദ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ,) പായിപ്ര പഞ്ചായത്ത് മെമ്പര്‍മാരായ ഇ എം ഷാജി, എം.എസ് അലി,കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് സി.ടി ഹാഷിം തങ്ങള്‍, സയ്യിദ് സുഫ്യാന് തങ്ങള്‍ ,വി.എച്ച് അലി ദാരിമി, ചെറിയ കോയ അല്‍ ഖാസിമി, കെ എസ് എം ഷാജഹാന് സഖാഫി, സ്വാലിഹ് വെണ്ണല , അബ്ദുല്‍ റഹീം പള്ളിക്കര, ബഷീര്‍ മാസ്റ്റര്‍, നിയാസ് ഹാജി, മാഹിന്‍ പെരുമറ്റം, മുസ്തഫ കീത്തടം, ഷാജഹാന് സഖാഫി, സല്മാന് സഖാഫി, അബ്ബാസ് മുസ്ലിയാര്, മനാഫ് പെരുമറ്റം,
അഹമദ് മുസ്ലിയാര്, ബാവ മുസ്ലിയാര്, അലിയാര് അഹ്സനി, ഇബ്രാഹീം അഹ്സനി തുടങ്ങിയവര്‍ സംബന്ധിക്കും. സോണ്‍ ദഅവ സെക്രട്ടറി ഹനീഫ അഷറഫി സ്വാഗതവും നിസാര്‍ അഹ്സനി നന്ദിയും പറയും