വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് രാഹുല്‍ ഗാന്ധി മഠത്തിലെത്തിയത്. രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തിരുവനന്തപുരം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന് കൊല്ലത്തേക്ക് പ്രവേശിക്കും.
രാവിലെ ഏഴുമണിക്ക് നാവായിക്കുളത്ത് നിന്നാണ് പദയാത്രക്ക് തുടക്കം കുറിക്കുന്നത്. വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ പദയാത്ര ആരംഭിക്കുക. പദയാത്രയുടെ ഭാഗമായി രാഹുല്‍ഗാന്ധി ഇന്ന് വിദ്യാര്‍ത്ഥികളുമായി സംവദിക്കും.
വൈകിട്ട് കൊല്ലം പള്ളിമുക്കിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. ഒരാഴ്ച പിന്നിട്ട പദയാത്ര ഇതിനോടകം 150 കിലോമീറ്ററുകള്‍ സഞ്ചരിച്ചു കഴിഞ്ഞു.