സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇന്ന് രണ്ട് മരണം. കാസര്‍കോട്, കണ്ണൂര്‍ സ്വദേശികളാണ് മരിച്ചത്. കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ, ബേക്കല്‍ സ്വദേശി രമേശന് എന്നിവര്‍ക്ക് മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന പായം ഉദയഗിരി സ്വദേശി ഗോപിയും കോവിഡ് ബാധിച്ച് മരിച്ചു.
കാസര്‍കോട് വൊര്‍ക്കാടി സ്വദേശി അസ്മ (38) ചൊവ്വാഴ്ചയാണ് മരിച്ചത്. കോവിഡ് പരിശോധനാഫലം വന്നത് ഇന്നലെ രാത്രിയാണ്. ഹൃദ്രോഗിയായിരുന്നു. അസ്മയുടെ ഭര്‍ത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ പായം ഉദയഗിരി ഇലഞ്ഞിക്കല്‍ ഗോപി (64) കോവിഡ് ബാധിച്ച് മരിച്ചു.