വ്യാപാരികള്ക്കെതിരായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെ. സുധാകരന്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് മുഖ്യമന്ത്രി ഇത്തരം ഭാഷ പ്രയോഗിക്കുന്നത്. പൊലീസ് കടയടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകുമെന്നും കെപിസി പ്രസിഡന്റ് വ്യക്തമാക്കി.
കേരളത്തിലെ വ്യാപാരികളുടെ വിഷമം മനസിലാക്കാതെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് വിലപ്പോവില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് വ്യാപാരികളെ നേരിടാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ച് ക്രമീകരണം വരുത്തണമെന്നും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണം വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കടതുറക്കല്‍ സമരത്തിനില്ലെന്നും വി.കെ.സി. മമ്മദ്കോയ പറഞ്ഞു.