തിരുവനന്തപുരം: മാദ്ധ്യമങ്ങള്‍ക്ക് പ്രശ്നം സംഭവിക്കുമ്പോഴെങ്കിലും മാദ്ധ്യമങ്ങള്‍ പ്രതികരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പറഞ്ഞു. ശബ്ദമുയര്‍ത്തേണ്ടിടത്ത് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്ഐ നേതാവിനെതിരെ വാര്‍ത്ത നല്‍കിയതില്‍ മാദ്ധ്യമ പ്രവര്‍ത്തകയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയതിനെതിരെയായിരുന്നു ഗവര്‍ണറുടെ പ്രതീകരണം.
അതേസമയം എസ്എഫ്ഐ പ്രവര്‍ത്തകരുടെ ക്രമക്കേടുകളില്‍ പുതുമയൊന്നുമില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം. അഭിമുഖത്തില്‍ പങ്കെടുക്കാത്തവര്‍ അസിസ്റ്റന്റ് പ്രൊഫസറാകുന്നുവെന്നും തിരഞ്ഞെടുപ്പിന് മത്സരിക്കാത്തവര്‍ ജയിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.