ഡല്‍ഹി എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം. നാഷണല്‍ ഹെരാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് തടഞ്ഞു. മുതിര്‍ന്ന നേതാക്കളെയെല്ലാം പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്‍ദീപ് സുര്‍ജേവാല, കൊടിക്കുന്നില്‍ സുരേഷ്, ജെബി മേത്തര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജെബി മേത്തര്‍ എംപിയെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി കിരണ്‍ വാല്യയും പൊലീസ് കസ്റ്റഡിയിലാണ്.
അതേസമയം, നാഷണല്‍ ഹെരാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. പ്രദേശത്ത് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എഐസിസി ആസ്ഥാനത്ത് രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവര്‍ത്തകരെയും കൊടിക്കുന്നില്‍ സുരേഷ് എംപിയെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റിയെന്ന് കൊടിക്കുന്നില്‍ ആരോപിച്ചു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം ദിനമാണ് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. രാവിലെ 11 മണിക്ക് ഇഡി ഓഫിസെത്താനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പത്ത് മണിക്കൂറാണ് രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്. രണ്ട് റൗണ്ടുകളിലായി നടന്ന ചോദ്യം ചെയ്യലില്‍ യങ്ങ് ഇന്ത്യ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് കൃത്യമായ മറുപടി രാഹുലില്‍ നിന്ന് ലഭിച്ചില്ലെന്നാണ് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തള്ളി ദില്ലി പോലീസ്. കെ.സി വേണുഗോപാല്‍ അടക്കം ഒരു എംപിയെയും കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സ്പെഷ്യല്‍ കമ്മിഷ്ണര്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സാഗര്‍ പ്രീത് ഹൂഡ വ്യക്തമാക്കി. നിയമ ലംഘനമുണ്ടായപ്പോള്‍ സംഭവിച്ച സ്വാഭാവിക നടപടിമാത്രമാണ്. ആരെയും കാരണമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടില്ല. വൈദ്യസഹായം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.