സ്മാര്‍ട്ട് ഫോണിലെ 21 ആപ്പുകളില്‍ ജാഗ്രത വേണമെന്ന് രക്ഷിതാക്കളെ ഓര്‍മിപ്പിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ 21 ആപ്ലിക്കേഷനുകളുടെ പട്ടികയാണ് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.
ഹണി ട്രാപ്പ്, പണം തട്ടിപ്പ്, ഓണ്‍ലൈന്‍ ചീറ്റിംഗ്, ബ്ലാക്ക്മെയ്ലിംഗ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്നത് മെസഞ്ചറിലാണ്. അതുകൊണ്ടാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗം ശ്രദ്ധിക്കാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയത്. ഇന്‍സ്റ്റഗ്രാം, ബംബിള്‍, ടെല്ലോയ്മിന്‍, സ്നാപ്പ്ചാറ്റ് എന്നീ പ്രമുഖ ആപ്പുകളും ജാഗ്രതാ പട്ടികയിലുണ്ട്.
ഇത്തരം ആപ്പുകള്‍ ഒരു പക്ഷെ പ്രായപൂര്‍ത്തിയായവര്‍ക്കോ, വിനോദത്തിനോ വിജ്ഞാനത്തിനോ ആശയ വിനിമയത്തിനോ വേണ്ടി ഉണ്ടാക്കിയതായിരിക്കാമെന്നും എന്നാല്‍ കുട്ടികള്‍ ഇത്തരം ആപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പൊലീസ് മുന്നറയിപ്പ് നല്കി. ഇത്തരം ആപ്പുകള്‍ കുട്ടികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
https://www.facebook.com/keralapolice/posts/3966305466798246