മരംമുറി ഉത്തരവ് പുതുക്കുന്നതിനോട് യോജിപ്പെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്. റവന്യു മന്ത്രിയും കഴിഞ്ഞ ദിവസം അനുകൂല നിലപാട് സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. മരംമുറി ഉത്തരവ് ഉദ്യോഗസ്ഥന് ഒറ്റയ്ക്ക് ഇറക്കിയിട്ടില്ലെന്ന് വനം മന്ത്രി. മുന്‍ റവന്യു, വനം മന്ത്രിമാര്‍ തമ്മില്‍ ആലോചിച്ചിട്ടുണ്ടാകാം. മന്ത്രിസഭ ചര്‍ച്ച ചെയ്യണമെന്നില്ലെന്നും മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.
വിവാദ മരംമുറി ഉത്തരവിറങ്ങിയത് റവന്യു, വനം മന്ത്രിമാര്‍ അറിഞ്ഞു തന്നെ. തീരുമാനമെടുക്കാന്‍ വനം, റവന്യു മന്ത്രിമാര്‍ മൂന്നു തവണ യോഗം ചേര്‍ന്നു. മന്ത്രിമാര്‍ക്ക് പുറമെ ഇരു വകുപ്പിലെയും ഉന്നതരും പങ്കെടുത്തു. 2018ലെ സര്‍വകക്ഷി യോഗത്തിന് ശേഷമാണ് മന്ത്രിതല ചര്‍ച്ചകള്‍ നടന്നത്. വനം ഉദ്യോഗസ്ഥരുടെ പരിശോധന വേണ്ടെന്ന തീരുമാനവും മന്ത്രിമാരുടെ അറിവോടെയാണ് എടുത്തത്.