സംസ്ഥാനത്തെ മദ്യ വില വര്‍ധന പരിഗണനയിലെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്. സ്പിരിറ്റ് ലഭ്യതയില്‍ കുറവുണ്ട്. നയപരമായ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. സംസ്ഥാനത്ത് ജവാന് ഉത്പാദനം കൂട്ടാനാകാത്തത് സ്പിരിറ്റിന്റെ ലഭ്യതക്കുറവ് കാരണമാണ്.
നിലവില്‍ സ്പിരിറ്റ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നില്ല. മദ്യവും വളരെ ചെറിയ തോതില്‍ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളു. സ്പിരിറ്റിന്റെ വില വലിയ തോതില്‍ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ബീവറേജസ് കോര്പറേഷന് തന്നെ വലിയ നഷ്ടത്തിലാണെന്നും എക്സൈസ് മന്ത്രി വ്യക്തമാക്കി.
അതേസമയം ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നത് കൊലക്കേസിന് തുല്യമാണെന്നും ലൈസന്‍സ് ഇല്ലാത്ത കടകള്‍ അടപ്പിക്കുമെന്നും മന്ത്രി എം.വി ഗോവിന്ദന് പറഞ്ഞു. ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ അഞ്ച് വര്‍ഷം കൊണ്ട് 75 പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞുവെന്നും ഇക്കഴിഞ്ഞ കാലയളവില്‍ 25 പ്രധാന പദ്ധതികള്‍ നടപ്പാക്കിയെന്നും മന്ത്രി അവകാശപ്പെട്ടു. സര്‍ക്കാര്‍ വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ പരിപാടികള്‍ നടത്തുമെന്നും പറഞ്ഞു.