കോഴിക്കോട്: വന്ദേഭാരത് ട്രെയിന്‍ കേരളത്തില്‍ എത്തിയതിന് പിന്നില്‍ രാഷ്ട്രീയ അജണ്ടയെന്ന് ഡിവൈഎഫ്ഐ. കേരളത്തിന് സ്വാഭാവികമായി ലഭിക്കേണ്ട ട്രെയിനിനെ വലിയ സംഭവമാക്കി അവതരിപ്പിക്കുകയാണ്. ഇത് കേന്ദ്രത്തിന്റെ കപട രാഷ്ട്രീയമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വിമര്‍ശിച്ചു. ട്രെയിനിലെ യാത്രകള്‍ക്ക് ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ്. ഇതിന് കേന്ദ്രം യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. കേരളം മുന്നോട്ട് വെച്ച വികസനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. സില്‍വര്‍ലൈന്‍ ബദലായി ട്രെയിന്‍ അനുവദിച്ചതിന് പിന്നില്‍ കേരളത്തോടുള്ള വിരോധരാഷ്ട്രീയമാണെന്നും വി കെ സനോജ് വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചു.