തിരുവനന്തപുരം: ലൈഫ് മിഷന് കേസില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം എ യുസഫ് അലിയുടെ മൊഴി രേഖപ്പെടുത്താന്‍ എന്‍ഫോഴ്സ്മെന്റ്. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി യൂലഫ് അലിക്ക് നോട്ടിസ് നല്കി. മാര്‍ച്ച് 16 ന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദേശം.
ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് യൂ എ ഈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയുമായി നടത്തിയ 300 കോടി രൂപയുടെ ഇടപാടിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്.
നോട്ടീസ് കിട്ടിയത് സംബന്ധിച്ചോ ഹാജരാകുന്നതു സംബന്ധിച്ചോ ലുലു ഗ്രൂപ്പ് പ്രതികരിച്ചിട്ടില്ല.സ്വര്‍ണ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ യൂസഫലിയെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. യൂസഫലി തന്നെ അപകടപ്പെടുത്താന്‍ ശ്രമിക്കുമെന്ന് വിജേഷ് പിള്ള പറഞ്ഞതായാണ് സ്വപ്ന ആരോപിച്ചത്.