സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടു. ദില്ലിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ വസതിയില്‍ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രന് പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാന്‍ കരുത്തുള്ളവരാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. ജനമാണ് യഥാര്‍ത്ഥ യജമാനന്മാര്. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
25 വയസ് മുതല്‍ 50 വയസുവരെയുള്ള 46 പേര്‍ക്കാണ് പട്ടികയില്‍ ഇടം നല്‍കിയിരിക്കുന്നത്. 50 വയസിനും 61 വയസിന് മുകളിലുള്ള 22 പേര്‍ക്കും, 60നും 70 നും മധ്യേ പ്രായമുള്ള 15 പേര്‍ക്കും 70 വയസിന് മുകളിലുള്ള മൂന്ന് പേര്‍ക്കും പട്ടികയില്‍ ഇടം നല്കി. പുതുമുഖങ്ങള്‍ക്കാണ് പട്ടികയില്‍ പ്രാധാന്യം.
ഈ പട്ടികയില്‍ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാര്‍ത്തികളെ ഇപ്പോള്‍ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങള്‍ കല്‍പ്പറ്റ, നിലമ്പൂര്‍, വട്ടിയൂര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
സ്ഥാനാര്‍ത്ഥി പട്ടികയുടെ പൂര്‍ണ രൂപം :
ഉദുമ- ബാലകൃഷ്ണന്
കാഞ്ഞങ്ങാട്- ടിവി സുരേഷ്
പയ്യന്നൂര്‍- എം പ്രദീപ് കുമാര്‍
കല്യാശേരി- പ്രജേഷ് കുമാര്‍
തളിപ്പറമ്പ്- അബ്ദുല്‍ റഷീദ്
ഇരിക്കൂര്‍- അഡ്വ.സജോ ജോസഫ്
കണ്ണൂര്‍- സതീഷ് എന്‍ പച്ചേനി
തലശേരി- എംപി അരവിന്ദാക്ഷന്
പേരാവൂര്‍- സണ്ണി ജേസഫ്
മാനന്തവാടി- പികെ ജയലക്ഷ്മി
സുല്‍ത്താന്‍ ബത്തേരി- ഐസി ബാലകൃഷ്ണന്
നാദാപുരം- അഡ്വ. കെ പ്രവീണ്‍ കുമാര്‍
കൊയ്ലാണ്ടി- എന്‍ സുബ്രഹ്മണ്യന്
ബാലുശേരി- ധര്മജന് വി.കെ
കോഴിക്കോട് നോര്‍ത്ത്- കെഎം അഭിജിത്ത്
ബേപ്പൂര്‍- പിഎം നിയാസ്
വണ്ടൂര്‍- എപി അനില്‍കുമാര്‍
പൊന്നാനി- എഎം രോഹിത്ത്
തൃത്താല- വി.ടി ബല്‍റാം
ഷോര്‍ണൂര്‍- ടിഎച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.സരിന്
പാലക്കാട്- ഷാഫി പറമ്പില്‍
മലമ്പുഴ – എസ്കെ അനന്തകൃഷ്ണന്
തരൂര്‍ കെ. എ ഷീബ
ചിറ്റൂര്‍ സുമേഷ് അച്യുതന്
ആലത്തൂര്പാളയം പ്രദീപ്
ചേലക്കര ടി സി ശ്രീകുമാര്‍
കുന്നംകുളം ടി കെ ജയശങ്കര്‍
മണലൂര്‍ വിജയ ഹരി
വടക്കാഞ്ചേരി അനില്‍ അക്കര
ഒല്ലൂര്‍ ജോസ് വെള്ളൂര്‍
തൃശൂര്‍ പത്മജ വേണുഗോപാല്‍
നാട്ടിക സുനില്‍ ലാലൂര്‍
കൈപ്പമംഗലം ശോഭ സുബിന്
പുതുക്കാട് അനില്‍ അന്തിക്കാട്
പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി
അങ്കമാലി- റോജി എം ജോണ്‍
ആലുവ- അന്‍വര്‍ സാദത്ത്
പറവൂര്‍- വിഡി സതീശന്
വൈപ്പിന്‍ – ദീപക് ജോയ്
കൊച്ചി- ടോണി ചെമ്മണി
തൃപ്പൂണിത്തുറ- കെ ബാബു
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- പിടി തോമസ്
കുന്നത്തുനാട്- വിപി സജീന്ദ്രന്
മൂവാറ്റുപുഴ- ഡോ.മാത്യു കുഴല്നാടന്
ദേവികുളം- ഡി.കുമാര്‍
അമ്പലപ്പുഴ- അഡ്വ.എം ലിജു
ഹരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- ഹരിതാ ബാബു
മാവേലിക്കര- കെകെ ഷാജു
ചെങ്ങന്നൂര്‍- എം മുരളി
ആറന്മുള- കെ ശിവദാസന്‍ നായര്‍
കോന്നി- റോബിന് പീറ്റര്‍
അടൂര്‍- എംജി കണ്ണന്
ആലത്തൂര്‍ – പാലയം പ്രദീപ്
കരുനാഗപ്പള്ളി- സിആര്‍ മഹേഷ്
കുന്നംകുളം- കെ ജയശങ്കര്‍
കൊട്ടാരക്കര- രശ്മി ആര്
പത്തനാപുരം- ജ്യോതികുമാര്‍ ചാമക്കാല
ചടയമംഗലം- എംഎം നസീര്‍
കൊല്ലം- ബിന്ദു കൃഷ്ണ
ചാത്തന്നൂര്‍- പീതാംബര കുറുപ്പ്
തൃശൂര്‍- പത്മജാ വേണുഗോപാല്‍
ചെറിയന്കീഴ്- അനൂപ് ബിഎസ്
നെടുമങ്ങാട്- വിഎസ് പ്രശാന്ത്
വാമനപുരം- ആനാട് ജയന്
കഴക്കൂട്ടം- ഡോ. എസ്എസ് ലാല്‍
തിരുവനന്തപുരം- വിഎസ് ശിവകുമാര്‍
നേമം- കെ മുരളീധരന്
പാറശാല- അന്‍സജിത റോസന്‍
കാട്ടാക്കട- മലയന്‍കീഴ് വേണുഗോപാല്‍
കോവളം- എം വിന്‍സന്റ്
നെയ്യാറ്റിന്‍കര- ആര് സെല്‍വരാജ്
പുതുപ്പള്ളി- ഉമ്മന്‍ ചാണ്ടി
അരൂര്‍- ഷാനിമോള്‍ ഉസ്മാന്
ചേര്‍ത്തല- എസ് ശരത്
പരിപ്പാട്- രമേശ് ചെന്നിത്തല
കായംകുളം- അരിത ബാബു
അരുവിക്കര- കെഎസ് ശബരീനാഥ്