ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്. ആദ്യഘട്ട പട്ടിക മാത്രമേ ഇന്ന് പ്രഖ്യാപിക്കൂവെന്നാണ് സൂചന. വൈകിട്ടായിരിക്കും പ്രഖ്യാപനം. 115 സീറ്റുകളില്‍ ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വ്യക്തമാക്കി. മറ്റ് മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും നിരീക്ഷിച്ച് വരികയാണ്.
സ്ഥാനാര്‍ഥി പട്ടികയില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുണ്ടെന്നും കെ സുരേന്ദ്രന് ദേശീയ തെരഞ്ഞടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ഡല്‍ഹിയില്‍ പറഞ്ഞു.