പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.
സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.
ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ ജോഷി മൃണ്മയി ശശാങ്കിനെ പാലക്കാട് ജില്ലാ കലക്ടറായി മാറ്റി നിയമിക്കും.
വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉമേഷ് എന്‍.എസ്.കെയെ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായി നിയമിക്കും. കെ.എസ്.ഐ.ഡി.സി ഇന്‍വെസ്റ്റ്മെന്റ് സെല്‍, ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും.