കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ആവശ്യപ്പെട്ടത് പ്രകാരം വോട്ടര്‍ പട്ടികയില്‍ പേരുള്ള മുഴുവന്‍ ആളുകളുടെയും വിവരങ്ങള്‍ തെരഞ്ഞെടുപ്പ് അതോറിറ്റി കൈമാറി. വോട്ടര്‍ പട്ടിക അപൂര്‍ണമാണെന്നായിരുന്നു ശശി തരൂരിന്റെ പരാതി.
അപൂര്‍ണമായ വോട്ടര്‍ പട്ടിക എന്ന പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ സ്വീകരിച്ചു. മേല്‍വിലാസമോ ഫോണ്‍ നമ്പറോ ലഭ്യമല്ലാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ ഇന്നലെ ആണ് തെരഞ്ഞെടുപ്പ് അതോറിറ്റി ശശി തരൂര്‍ വിഭാഗത്തിന് കൈമാറിയത്. ബാലറ്റ് പേപ്പര്‍ സംവിധാനത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ സ്വീകരിച്ച തീരുമാനത്തെ ശശി തരൂര്‍ പക്ഷം അഭിനന്ദിച്ചു.
തിങ്കളാഴ്ച നടക്കാനിരിക്കുന്ന അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ബാലറ്റ് പേപ്പറില്‍ ഒന്നാമത്തെ പേര് ഖാര്ഗെയുടെതും രണ്ടാമത്തെ പേര് ശശി തരൂരിന്റേതുമാണ്.