കോട്ടയത്ത് വീണ്ടും ശശി തരൂര്‍ അനുകൂല പോസ്റ്റര്‍. കോണ്‍ഗ്രസിന്റെ പേരിലാണ് ശശി തരൂരിനായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കോട്ടയം ഇരാറ്റുപേട്ടയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ശശി തരൂര്‍ വരട്ടെ, കോണ്‍ഗ്രസ് ജയിക്കട്ടെ എന്നാണ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
പാലായിലെ ഫ്ലക്സിനും പുതുപ്പള്ളിയിലെ പ്രമേയത്തിനും ശേഷമാണ് ഇപ്പോള്‍ പേട്ടയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ശശി തരൂരിനെ പിന്തുണച്ച് കൊല്ലത്തും വിവിധയിടങ്ങളില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
നഗരത്തിന്റെ വിവിധയിടങ്ങളിലും ഡിസിസി ഓഫീസിന് മുന്നിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ഫ്ളക്സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
അതേസമയം നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ, പരമാവധി സംസ്ഥാനങ്ങളിലെത്തി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഖാര്‍ഗെയും തരൂരും. ഡല്‍ഹി പിസിസി ഓഫീസില്‍ രാവിലെ പതിനൊന്ന് മണിക്ക് വോട്ട് തേടി തരൂരെത്തും.
വൈകുന്നേരം തരൂര്‍ രചിച്ച ബി.ആര്. അംബേദ്കറിന്റെ ജീവചരിത്ര പുസ്തകത്തിന്റെ പ്രകാശനവും ഡല്‍ഹിയില്‍ നടക്കും.