ആലുവ: കെ.ജെ.യു എറണാകുളം ജില്ലാ കമ്മിറ്റി അംഗവും വനിത വിംഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ കലാകൗമുദി ലേഖിക ജിഷ ബാബുവിന്റെ വീട് ഗുണ്ടകള്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് ആവശ്യപ്പെട്ടു. ആദ്യം വീടുകയറി ആക്രമിച്ചത് അറിയിച്ചിട്ടും പോലീസ് വേണ്ട നടപടികള്‍ എടുക്കാത്തതു കൊണ്ടാണ് രണ്ടാമതും ആക്രമണം നടന്നതെന്നും ഇതില്‍ പോലീസിന്റെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ജനറല്‍ സെക്രട്ടറി കെ സി സ്മിജന്‍ കുറ്റപ്പെടുത്തി.
കെജെയു ഭാരവാഹികള്‍ എസ്എന്‍ പുരത്ത് ജിഷയുടെ രണ്ട് വട്ടം ആക്രമിക്കപ്പെട്ട വീട് സന്ദര്‍ശിച്ചു. കെജെയു സംസ്ഥാന മീഡിയ കണ്‍വീനര്‍ ബോബന് ബി കിഴക്കേത്തറ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ജി സുബിന്, സന്തോഷ് ആലുവ, ആലുവ മേഖല പ്രസിഡന്റ് എസ് എ രാജന്, സെക്രട്ടറി എം പി നിത്യന്, മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ് നെല്സന് പനയ്ക്കല്‍, അജ്മല്‍ കാമ്പായി, അനന്തു ഹരി എന്നിവരും സന്നിഹിതരായിരുന്നു.
ആലുവയിൽ ഗുണ്ടാആക്രമണം: ആറംഗ സംഘം മാധ്യമ പ്രവർത്തകയുടെ വീട് തല്ലിത്തകർത്തു, സ്വർണവും പണവും കവർന്നു, പോലിസിനെതിരെ പരാതി