മൂവാറ്റുപുഴ : നഗരസഭയിലെ നാലു വാര്‍ഡുകളില്‍ മനുഷ്യരെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ച് പരുക്കേല്‍പ്പിച്ച വളര്‍ത്തു നായക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അറിയിച്ചു. നിലവില്‍ വിദ്യാര്‍ഥികളടക്കം എട്ടു പേര്‍ക്കാണ് നായയുടെ കടിയേറ്റിട്ടുളളത്. സംഭവ ദിവസം തന്നെ ഏറ്റുമാനൂരില്‍ നിന്ന് പ്രത്യേക സംഘത്തെ എത്തിച്ച് നായയെ പിടികൂടി കൂട്ടിലടച്ച് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ഞായര്‍ ഉച്ചയോടെയാണ് നായ ചത്തത് തുടര്‍ന്ന് തൃശ്ശൂര്‍ മണ്ണുത്തി വെറ്റിനറി മെഡിക്കല്‍ കോളജില്‍ എത്തിച്ച് നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ആണ് നായ് പേവിഷ ബാധ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ ഇന്നലെ വൈകിട്ട് നാലിന് അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്ത് വിഷയം ചര്‍ച്ച ചെയ്തു. കടിയേറ്റ മുഴുവന്‍ പേര്‍ക്കും ഇതിനകം രണ്ട്ഡോസ് വാക്സിന് ലഭ്യമാക്കി കഴിഞ്ഞു. 16നും 24നും ആണ് ഇനി കുത്തിവെപ്പ് നല്‍കേണ്ടത്. ഇത് കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ഇതോടൊപ്പം ജാഗ്രത നിര്‍ദ്ദേശത്തിന് ആയി പ്രചാരണം നടത്തും. നഗരത്തിലെ മുഴുവന്‍ തെരുവുനായ്ക്കളെയും വീണ്ടും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കും.
വളര്‍ത്തുനായ ആക്രമണം നടത്തിയ നാലു വാര്‍ഡുകളിലെ മുഴുവന്‍ തെരുവുനായ്ക്കളെയും പിടികൂടി ഷെല്‍ട്ടറില്‍ അടച്ചശേഷം 10 ദിവസം നിരീക്ഷണം നടത്താനും തീരുമാനിച്ചതായി ചെയര്മാന് പറഞ്ഞു. നഗരത്തിലെ മുഴുവന്‍ വളര്‍ത്ത് നായ്ക്കള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. ഇത് സമ്പന്ധിച്ച പരിശോധനയും നടപടിയും ഇന്ന് തന്നെ ആരംഭിക്കും. നായ അടക്കമുളള മുഴുവന്‍ വളര്‍ത്ത് മൃഗങ്ങള്‍ക്കും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ചെയര്മാന് പറഞ്ഞു.