തിരുവനന്തപുരം: വിഷു പ്രമാണിച്ച് കേരളത്തില്‍ നിന്ന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ. കൊച്ചുവേളി-എസ്എംവിടി ബെം?ഗളൂരു റൂട്ടിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ്. വിഷു തിരക്ക് കണക്കിലെടുത്താണ് സ്പെഷ്യല്‍ ട്രെയിന്‍.
ഏപ്രില്‍ 16 ന് വൈകിട്ട് അഞ്ച് മണിക്ക് കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് ആരംഭിക്കുക. പിറ്റേന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് എസ്എംവിടി ബെംഗളൂരുവില്‍ നിന്നാണ് മടക്ക സര്‍വീസ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് പുറപ്പെട്ട് ചൊവ്വ രാവിലെ 6:50 ന് കൊച്ചുവേളിയില്‍ തിരിച്ചെത്തും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ധര്‍മ്മപുരി, ഹൊസൂര്‍ എന്നിവിടങ്ങളില്‍ കൊച്ചുവേളി-എസ്എംവിടി ബെംഗളൂരു സ്പെഷല്‍ ട്രെയിനിന് സ്റ്റോപ്പുകളുണ്ട്. റിസര്‍വേഷന്‍ ശനിയാഴ്ച മുതല്‍ ആരംഭിക്കും.