കൊച്ചി: കേരളത്തില്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ ഒത്തുചേര്‍ന്ന് ഓണ്‍ ലൈന്‍ മീഡിയ പ്രസ് ക്ലബ്ബ് എന്ന ദേശീയ സംഘടനക്ക് രൂപം നല്കി. ദേശീയ തലത്തില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ ക്ഷേമത്തിനും തൊഴില്‍ സുരക്ഷക്കും ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് സംഘടന രൂപീകരിച്ചത്. കക്ഷി രാഷ്ട്രീയത്തനതീതമായിരിക്കും സംഘടനയുടെ പ്രവര്‍ത്തനമെന്ന് ഭാരവാഹികള്‍ അറിയിച്ചു,
അത്യാധുനീക സൗകര്യങ്ങളോടെ എല്ലാ ജില്ലകളിലും പ്രസ്ക്ലബ്ബുകള്‍ തുടങ്ങും. കൊച്ചിയില്‍ ആദ്യക്ലബിന്റെ പണിപൂര്‍ത്തിയായി ഏപ്രില്‍ ആദ്യവാരം കൊച്ചി മറൈന്‍ഡ്രൈവില്‍ നാഷണല്‍ കമ്മറ്റി ഓഫീസും പ്രസ്സ് ക്ലബ്ബും പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട്്, മലപ്പുറം പ്രസ്ക്ലബുകള്‍ മെയ് മാസത്തോടെ ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രത്തിലും ചാനലിലും നിരവധി ജോലി ഒഴിവുകള്‍, താല്‍പ്പര്യമുള്ളവര്‍ ബന്ദപ്പെടുക http://wa.me/919447105395
കൊച്ചിയില്‍ നടന്ന കൗണ്‍സില്‍ യോഗം സംസ്ഥാന പ്രസിഡന്റ് കെ.വി ഷാജി ഉദ്ഘാടനം ചെയ്തു. ഡോ.ടി വിനയകുമാര്‍ അധ്യക്ഷനായി. പി ആര് സോംദേവ് മുഖ്യപ്രഭാഷണം നടത്തി. കെ.വി ഷാജി (പ്രസിഡന്റ്) പി ആര് സോംദേവ്, സൂര്യദേവ് തിരുവനന്തപുരം(വൈസ് പ്രസിഡന്റുമാര്‍ ) ടി.ആര്. ദേവന് (ജനറല്‍ സെക്രട്ടറി) ഡോ: ടി വിനയകുമാര്‍ , അജിത ജയ് ഷോര്‍ (സെക്രട്ടറിമാര്‍ ) സലിം.എം (ട്രഷറര്‍) എന്നിവരാണ് ദേശീയ മാനേജിഗ് കൗണ്‍സില്‍ അംഗങ്ങള്‍.
തുടര്‍ന്ന് നടന്ന നാഷണല്‍ എക്സിക്യൂട്ടീവ് യോഗം ഡോ.ടി.വിനയകുമാറിനെ ദേശീയ ചെയര്‍മാനായി പ്രഖ്യപിച്ചു. കേരളത്തിലെ നൂറ്റമ്പതില്‍ പരം ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകര്‍ യോഗത്തില്‍ പങ്കെടുത്തു.
🟣 രാഷ്ട്രദീപം വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/EyW7du0r50t7H5OBn8sgiw