തിരുവനന്തപുരം: പാങ്ങോട് യുവാവിന് നേരെ വെടിവെയ്പ്പ്. തിരുവനന്തപുരം കല്ലറ പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. കൊല്ലം കടക്കല്‍ സ്വദേശി വിനീതാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചത് ശനിയാഴ്ച അര്‍ധരാത്രിയാണ് ഇലക്ട്രീഷനായ റഹീമിന് എതിരെ ആക്രമണം ഉണ്ടായത്. പാങ്ങോട് വര്‍ക് ഷോപ്പ് നടത്തുന്ന വിനീത് എന്നയാളാണ് വെടിയുതിര്‍ത്തത്.
വിനീതിനെ കടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ മടങ്ങും വഴിയാണ് റഹീമിന് നേരെ ആക്രമണം ഉണ്ടായത്. പുലര്‍ച്ചയോടെ പ്രതി വിനീത് പോലീസിന്റെ പിടിയിലായി. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന ആള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റഹീമിന്റെ ബൈക്ക് സര്‍വീസിനായി വിനീതിന്റെ വര്‍ക് ഷോപ്പില്‍ നല്‍കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന. വെടിയേറ്റ റഹീം ആശുപത്രിയില്‍ ചികിത്സ തേടി. റഹീമിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.