അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം പാസായി. ഇതു സംബന്ധിച്ച വോട്ടെടുപ്പ് ജനപ്രതിനിധി സഭയില്‍ പൂര്‍ത്തിയായി. അധികാര ദുര്‍വിനിയോഗം, യുഎസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇംപീച്ച്മെന്റ് പ്രമേയം അവതരിപ്പിച്ചത്. അമേരിക്കന്‍ ഭരണഘടനയുടെ 25-ാം ഭേദഗതിയനുസരിച്ചാണ് പ്രമേയം കൊണ്ടുവന്നത്.
അതേസമയം, ഭരണഘടനാ അധികാരം പ്രയോഗിക്കില്ലെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഇംപീച്ച്മെന്റിന് വിധേയനായകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. മുന്‍പ് അമേരിക്കയുടെ 17-ാംമത് പ്രസിഡന്റായിരുന്ന ആന്‍ഡ്രൂസ് ജോണ്‍സണും ബില്‍ക്ലിന്റനും ഇംപീച്ച്മെന്റിന് വിധേയരായിട്ടുണ്ട്.