അവകാശവാദങ്ങള്‍ ഉന്നയിക്കാന്‍ ആര്‍ക്കും സാധിക്കും, പക്ഷേ ഇതുപോലെ വസ്തുതകള്‍ നിരത്താന്‍ തികച്ചും അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളു?.
ഇന്ന് കാണുന്ന ദേശീയ പാത റോഡ് വികസനം കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് മാത്രം ഉണ്ടായതല്ല. നാല്പത് വര്‍ഷമായി ആരാലും ശ്രദ്ധിക്ക പെടാതിരുന്ന പദ്ധതി 2009ല്‍ ഒരു വെല്ലുവിളിയായി ഡോ. ശശി തരൂര്‍ എംപി ഏറ്റെടുത്തു. 2009-2014ല്‍ ഡോ ശശി തരൂര്‍ എം.പിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം അന്നത്തെ യൂ.പി.എ സര്‍ക്കാരിന്റെ കാലഘത്തിലാണ് പ്രാരംഭം കുറിച്ചത്. അന്നത്തെ കേന്ദ്ര ഗതാഗത ഹൈവേ മന്ത്രിയായും മറ്റ് ഉദ്യോഗസ്ഥരുമായും ഗൗരവമായ ചര്‍ച്ചകള്‍ നടന്നതിന്റെ ഫലമായി ദീര്‍ഘകാലമായി നാം കാത്തിരിക്കുന്ന ദേശീയ പാതയുടെ മുടങ്ങികിടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനും, അതിലേക്ക് ഹൈവേ അതോറിറ്റിയില്‍ നിന്ന് 1170 കോടി രൂപ നേടിയെടുക്കാനും സാധിച്ചു.
പാത വികസിപ്പിക്കുന്നതിന് ഫലപ്രദമായ പദ്ധതികള്‍ ഹൈവേ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും അവരുടെ അനുമതി എതിര്‍പ്പുകളേയും പ്രതിരോതങ്ങളെയുമെല്ലാം മറികടന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസമില്ലാതെ ആരംഭിക്കാന്‍ കഴിഞ്ഞു. കഴകുട്ടം – മുക്കോല പാതയുടെ മാതൃക നാഷണല്‍ ഹൈവേ അതോറിറ്റിയുടെ പക്കല്‍ സമര്‍പ്പിച്ച് പ്രാഥമിക അനുമതി നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് നാലുവരി പാതയായ് അതിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.
ഏറ്റവും പ്രധാനപ്പെട്ട കരമന- കളിയിക്കാവിള ദേശീയ പാതയുടെ വീതികൂട്ടുന്നതിനും പുനര്ന്നിര്മ്മിക്കുന്നതിനുമായി എന്റെ മണ്ഡലത്തിലേക്ക് പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയില്‍ നിന്നും സഹായം ലഭ്യമാക്കി. ഇതിനൊക്കെ പുറമെ തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാതകളുടെ വികസനത്തിന് ചരിത്രപരമായ 75.53 കോടി രൂപ നേടിയെടുത്തു.
ഒന്നാം ഘട്ടം കഴക്കൂട്ടം – മുക്കോല, നാലുവരി പാതയുടെ ആകെ ദൂരം 26.8 കി.മി
രണ്ടാം ഘട്ടം- മുക്കോല കാരോട്, നാല് വരി പാതയുടെ ആകെ ദൂരം 15.2 കി.മി
നാഴികക്കല്ലുകള്‍:
2012 : ഭൂമി ഏറ്റെടുത്തതിന് 3 (എ) വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധികരിച്ചു
2013 : ഭൂമി എറ്റെടുക്കാനുള്ള 3 (ഡി) വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധികരിച്ചു
2014 : ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥര്‍ക്കുള്ള നഷ്ട്ടപരിഹാരത്തുക വിതരണം ചെയ്തു
2014 : ബി.ഓ.റ്റി ടെന്‍ഡറിന്റെ തുടര്‍ച്ചയായി ആദ്യത്തെയും രണ്ടാമത്തെയും ഇപിസി ടെന്‍ഡറുകളുടെ നടപടികള്‍ പൂര്‍ത്തിയാക്കി. 2019ല്‍ ദേശീയ പാതയുടെ പൂര്‍ത്തിയാക്കും വിധം NHAIയുടെ നേതൃത്വത്തില്‍ പണി പുരോഗമിക്കുകയും ചെയ്തു.