തിരുവല്ല: ഭാര്യയേയും കുഞ്ഞിനേയും തട്ടിക്കൊണ്ടു പോയതായി പരാതി. തിരുവല്ലയിലാണ് സംഭവം. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി പ്രിന്റു പ്രസാദിനെതിരെ യുവതിയുടെ ഭര്‍ത്താവ് സന്തോഷ് പൊലീസില്‍ പരാതി നല്കി.
കാറില്‍ എത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു പോവുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.