കൊച്ചി: നിയമസഭാ സെക്രട്ടറി എ എം ബഷീറിനെ തിരിച്ചു വിളിച്ച് ഹൈക്കോടതി. ഡെപ്യുട്ടേഷന് അവസാനിപ്പിച്ച് ജുഡീഷ്യല്‍ സര്‍വീസില്‍ മടങ്ങിയെത്തണമെന്ന് കോടതി അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ 31ന് നിയമസഭാ സെക്രട്ടറിപദം ഒഴിയണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ അറിയിച്ചു. മൂന്ന് വര്‍ഷം തികയും മുന്നേ തിരിച്ചുവിളിക്കുന്നത് അസാധാരണ നടപടിയാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
എ എം ബഷീര്‍ നിയമസഭാ സെക്രട്ടറിയായിട്ട് ഒരു വര്ഷമാകുന്നതേയുളളു. സാധാരണ മൂന്ന് വര്‍ഷമാണ് ഡെപ്യൂട്ടേഷന് അനുവദിക്കുന്നത്. ലോകായുക്ത രജിസ്ട്രാര്‍ സിജു ഷെയ്ഖ്, കെഎറ്റി രജിസ്ട്രാര്‍ ഷാജഹാന് എന്നിവരെയും തിരിച്ചുവിളിച്ചിട്ടുണ്ട്. സര്‍വീസില്‍ ആള്ക്ഷാമമുണ്ടെന്നാണ് ഇതിന് ഹൈക്കോടതി വിശദീകരണം നല്‍കുന്നത്.