തൃശൂര്‍ ചാലക്കുടിയില്‍ വിവിധയിടങ്ങളില്‍ ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ രണ്ട് തീരങ്ങളിലാണ് കാറ്റ് ആഞ്ഞടിച്ചത്. പടിഞ്ഞാറേ ചാലക്കുടിയിലും മുരിങ്ങൂരും കാറ്റ് വീശി. ഇതേത്തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി.
ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. കാറ്റില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ ഒടിഞ്ഞു. തൃശൂര്‍ ജില്ലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ വീശുന്ന ആറാത്തെ ചുഴലിക്കാറ്റാണിത്.
കഴിഞ്ഞ ദിവസം വരന്തരപ്പള്ളി, നന്തിപുലം, ആറ്റപ്പിള്ളി, കല്ലൂര്‍, മാഞ്ഞൂര്‍ മേഖലകളില്‍ ചുഴലിക്കാറ്റുണ്ടായിരുന്നു. തൃശൂരില്‍ തുടര്‍ച്ചയായി മിന്നല്‍ ചുഴലി സംഭവിക്കുന്നതിന്റെ ഭീതിയിലാണ് ജനം.