സ്വര്‍ണക്കടത്ത് കേസില്‍ എന്ഫോഴോസ്മെന്റ് ഡയറക്ടറേറ്റ് മന്ത്രി ജലീലിനെ വിളിച്ച് കാര്യങ്ങള്‍ ചോദിച്ചത് അത്രവലിയ വിഷയമല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പ്രതിഷേധങ്ങള്‍ക്ക് അര്‍ഥമില്ല. കഴിഞ്ഞ മന്ത്രിസഭയിലും ചോദ്യം ചെയ്യല്‍ നടന്നിട്ടുണ്ട്. രാജി വയ്ക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ജലീല്‍ തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് മന്ത്രി എംഎം മണിയും പറഞ്ഞു. ചോദ്യം ചെയ്യല്‍ നടപടി ക്രമം മാത്രമാണ്. അതിലൊന്നും ആശങ്കയ്ക്ക് വകയില്ല. മന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വേറൊന്നും ചെയ്യാനില്ലാത്തതു കൊണ്ടാണ് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. വിവിധയിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ചിലയിടങ്ങളില്‍ പ്രതിഷേധം അക്രമാസക്തമായി.