രാഹുല്‍ ഗാന്ധിയുടേതിന് പുറമേ അഞ്ചു നേതാക്കളുടെ അക്കൗണ്ട് കൂടി ട്വിറ്റര്‍ ലോക്ക് ചെയ്തെന്ന് കോണ്‍ഗ്രസ്. കെ. സി. വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, സുഷ്മിത ദേവ്, മാണിക്യം ടാഗോര്‍, അജയ് മാക്കന് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് ലോക്ക് ചെയ്തെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.
ട്വിറ്ററിന് മോദി സര്‍ക്കാരിനെ ഭയമാണെന്നും നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ വിഫലമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.