ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ലക്ഷദ്വീപിലേക്ക്. ജൂൺ 16 നാണ് പട്ടേൽ ലക്ഷദ്വീപിലെത്തുന്നത്. പട്ടേലിൻ്റെ സാനിധ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നടക്കും. ലക്ഷദ്വീപിലെ ഭരണപരിഷ്കാരത്തിനെതിരെ നടക്കുന്ന വൻ പ്രതിഷേങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. എന്നാൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം അറിയിച്ചിട്ടുണ്ട്.
അതേസമയം, ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി നൽകാത്ത അഡ്മിനിസ്ട്രേറ്റർ ക്കെതിരെ ഇടത് എംപിമാർ പാർലമെന്റിന്റെ ഇരു സഭകളിലും നോട്ടിസ് നൽകി. അവകാശലംഘന നോട്ടിസ് ആണ് നൽകിയത്. എളമരം കരീം, ബിനോയ് വിശ്വം, എം.വി.ശ്രേയാംസ് കുമാർ, വി.ശിവദാസൻ, കെ.സോമപ്രസാദ്, ജോൺ ബ്രിട്ടാസ് എന്നിവർ സഭാ ചട്ടം 187 പ്രകാരം രാജ്യസഭയിലും എ.എം.ആരിഫ്, തോമസ് ചാഴികാടൻ എന്നിവർ സഭാ ചട്ടം 222 പ്രകാരം ലോക്സഭയിലുമാണ് നോട്ടിസ് നൽകിയത്.