കരിപ്പൂർ എയർപോർട്ടിൽ 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടുകയും ചെയ്തു.പിടിച്ചെടുത്ത സ്വര്‍ണത്തിന് ആഭ്യന്തര വിപണിയില്‍ 63 ലക്ഷത്തിലധികം വില വരും.ഞായറാഴ്ച രാവിലെ എട്ടരയ്ക്ക് മസ്കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ (ഡബ്ലു.വൈ 297) വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് (28) നെയാണ് 887 ഗ്രാം സ്വര്‍ണവുമായി വിമാനത്താവളത്തിന് പുറത്തു വെച്ച് പോലീസ് പിടിയിലായത്.
ക്യാപ്സ്യൂളുകളായി വിഴുങ്ങിയായിരുന്നു കടത്താൻ ശ്രമിച്ചത്. മുഹമ്മദാണ് സ്വർണ്ണം വിഴുങ്ങി കടത്താൻ ശ്രമിച്ചത്. സ്വർണ്ണം വാങ്ങാൻ എത്തിയതാണ് മറ്റു രണ്ടുപേർ. ഇവരുടെ വാഹനമടക്കം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.കുറ്റ്യാടി സ്വദേശി റംഷാദ് എന്ന ആച്ചിക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തിയതെന്നാണ് അറിവ്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും.